പാലക്കാട്: വിവാഹത്തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയെടുത്ത അഞ്ച് പേര് അറസ്റ്റില്‍. തൃശൂര്‍ സ്വദേശി സുനില്‍, പാലക്കാട് സ്വദേശികളായ കാര്ത്തികേയന്, സജിത, ദേവി, സഹീദ എന്നിവരാണ് അറസ്റ്റിലായത്. സേലം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.
വിവാഹപരസ്യം വഴി സ്ത്രീകളെ കാണിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. ഡിസംബര്‍ 12നാണ് പരാതിക്കാസ്പദമായ സംഭവം. തമിഴ്നാട്ടില്‍ വിവാഹപരസ്യം നല്‍കിയിരുന്ന മണികണ്ഠനെ ബന്ധപ്പെട്ട് കല്യാണം ഉറപ്പിക്കുകയായിരുന്നു സുനിലും സംഘവും.
also read: നടി മാലാപാര്‍വതിയുടെ പിതാവ് സിവി ത്രിവിക്രമന്‍ അന്തരിച്ചു
വധുവിന്റെ അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ ഉടന്‍ വിവാഹം നടത്തണമെന്നാണ് ഇവര്‍ പറഞ്ഞത്. വിവാഹം നടത്തിയ വകയില്‍ കമ്മിഷനായി ഒന്നര ലക്ഷം രൂപ വാങ്ങി. തുടര്‍ന്ന് ഗോപാലപുരം അതിര്‍ത്തിയിലെ ക്ഷേത്രത്തില്‍ വച്ച് മണികണ്ഠന് സജിതയെ വിവാഹം കഴിച്ചു.
വിവാഹത്തിന് ശേഷം സേലത്തെ വരന്റെ വീട്ടിലേക്ക് സജിതയും സഹോദരനെന്ന വ്യാജേന കാര്‍ത്തികേയനും എത്തി. എന്നാല്‍ അടുത്ത ദിവസം രാവിലെ സജിതയുടെ അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് ഇരുവരും മടങ്ങുകയായിരുന്നു.
പിന്നാലെ ഇവരുടെ ഫോണ്‍ പ്രവര്‍ത്തനരഹിതമായി. ഒരാഴ്ച കഴിഞ്ഞിട്ടും വിവരമൊന്നും ഇല്ലാതിരുന്നതിനാല്‍ മണികണ്ഠനും സുഹൃത്തുക്കളും അന്വേഷിച്ചിറങ്ങി. തുടര്‍ന്നാണ് എല്ലാം വ്യാജമാണെന്ന് അറിയുന്നത്. പ്രതികള്‍ സമാന രീതിയില്‍ അന്‍പതോളം പേരെ പറ്റിച്ചിട്ടുണ്ടെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.