തൃശൂര്‍: കാറും കെഎസ്ആര്‍ടിസി ബസ്സും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരി മരിച്ചു. ദേശീയപാതയില്‍ ശ്രീനാരായണപുരത്തിന് സമീപം അഞ്ചാംപരുത്തിയിലാണ് അപകടം. തിരുവല്ല സ്വദേശി വിജയലക്ഷ്മിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.
കാറിലുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടുങ്ങല്ലൂരില്‍ നിന്നും കൊല്ലൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസ്സും ഗുരുവായൂരില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് വരികയായിരുന്ന ക്വാളിസ് കാറുമാണ് അപകടത്തില്‍ പെട്ടത്.
also read: ഒമിക്രോണ്‍ കേസുകള്‍ ഉയരുന്നു, കേരളം വീണ്ടും നിയന്ത്രണങ്ങളിലേക്ക്?, കോവിഡ് അവലോകന യോഗം ഇന്ന്
അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. കൊടുങ്ങല്ലൂര്‍ ഫയര്‍ഫോഴ്സ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പി.ബി സുനിയുടെ നേതൃത്വത്തില്‍ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് കാറിന്റെ മൂന്ന് ഡോറുകളും മുറിച്ചുനീക്കിയാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്.