എരുമപ്പെട്ടി: സ്വന്തം കുഞ്ഞിനെ കാലില്‍ പൊക്കി തല തറയിലടിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തമിഴ്നാട് ഡിണ്ടികല്‍ ജില്ലയിലെ അരശനംപട്ടി സ്വദേശി ആനന്ദനെ (സല്മാന് -42) ആണ് കോടതി ശിക്ഷിച്ചത്.
തൃശൂര്‍ ഒന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി ജഡ്ജി പി.എന്‍. വിനോദ് ആണ് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. 2017 ഫെബ്രുവരി 26ന് എരുമപ്പെട്ടി പൊലീസ് സ്റ്റേഷന് പരിധിയിലെ വേലൂര്‍ പഞ്ചായത്തിലെ കിരാലൂരിലാണ് കേസിനാസ്പദമായ സംഭവം.
also read: മദ്യപാനികളായ മലയാളികള്‍ നികുതിയിനത്തില്‍ നല്‍കിയത് 46,546.13 കോടി, അഞ്ച് വര്‍ഷത്തെ കണക്ക് പുറത്ത്
ഐക്യനഗര്‍ കോളനിയിലുള്ള വാടകവീട്ടില്വെച്ചുണ്ടായ കുടുംബ വഴക്കിനെ തുടര്‍ന്ന് പ്രതി മൂന്ന് വയസ്സുള്ള തന്റെ ആണ്‍കുട്ടിയെ കാലില്‍ പൊക്കി തല തറയില്‍ അടിച്ചു. തലയില്‍ ഗുരുതര പരിക്കേറ്റ കുട്ടി പിന്നീട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മരിച്ചു.
എരുമപ്പെട്ടി എസ്.ഐ കെ.വി. വനില്‍കുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കുന്നംകുളം പൊലീസ് ഇന്‍സ്പെക്ടര്‍ രാജേഷ് കെ. മേനോന് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ അഡ്വ. കെ.ബി. സുനില്‍കുമാര്‍, അഡ്വ. ലിജി മധു എന്നിവര്‍ ഹാജരായി.