കാസര്‍കോട്: ഈ അധ്യായന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ തിയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 31 മുതല്‍ പരീക്ഷകള്‍ ആരംഭിക്കും. ഏപ്രില്‍ 22 വരെയാണ് പരീക്ഷകള്‍ നടക്കുക. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചത്. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ പ്ലസ് ടു പരീക്ഷകള്‍ നടക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. എസ്എസ്എല്‍സി പരീക്ഷയുടെ മോഡല്‍ എക്സാം മാര്‍ച്ച് 21 മുതല്‍ 25 വരെ നടക്കും.
also read: പാപ്പാഞ്ഞിയെ കത്തിക്കല്‍ ഇത്തവണയും ഉണ്ടാവില്ല, ഫോര്‍ട്ട് കൊച്ചി കാര്‍ണിവല്‍ പേരിന് മാത്രം
ഹയര്‍സെക്കന്‍ഡറി മോഡല്‍ എക്സാം മാര്‍ച്ച് 16 മുതല്‍ 22 വരെ നടക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റേത് മാര്‍ച്ച് 16 മുതല്‍ 21 വരെ നടക്കും. പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 10 മുതല്‍ 19 വരെ നടക്കും. വിശദമായ ടൈംടേബിള്‍ തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.