പത്തനംതിട്ട: പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ പന്തളത്ത് ആക്രമണം. പന്തളം മാന്തുകയിലാണ് സംഭവമുണ്ടായത്.
അതിർത്തി തർക്ക പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
എസ്ഐ ഗോപൻ, സിപിഒ പ്രദീഷ് എന്നിവർക്ക് പരിക്കേറ്റു. ഇരുവരേയും പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാന്തുക സ്വദേശികളായ മനു, രാഹുൽ എന്നിവരെയാണ് പിടികൂടിയത്.