പത്തനംതിട്ട: പത്തനംതിട്ടയില്‍ ചായക്കടയില്‍ സ്ഫോടനം. ആനിക്കാടാണ് സംഭവം. അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ കൈപ്പത്തി അറ്റുപോയി. പാറ പൊട്ടിക്കാന്‍ സൂക്ഷിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് സ്ഫോടനം. കിണറ്റിലെ പാറ പൊട്ടിക്കുന്ന തൊഴിലാളി ചായക്കടയില്‍ എത്തിയ സമയത്താണ് സ്ഫോടനം നടന്നത്. അതിനാല്‍ കിണറ്റിലെ പാറ പൊട്ടിക്കാന്‍ കൊണ്ടുവന്ന സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചതെന്നാണ് പൊലീസ് പറയുന്നത്.
also read: പ്രണയം നടിച്ച് 14കാരിയെ പീഡിപ്പിച്ചു, 21കാരന് അറസ്റ്റില്‍
പണിയായുധങ്ങളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന സ്ഫോടകവസ്തുവാണ് പൊട്ടിത്തെറിച്ചത്. ചൂടേറ്റ് സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ദുരൂഹത ഇല്ലെന്നാണ് പൊലീസ് പറയുന്നത്.
സ്ഫോടനത്തില്‍ ചായക്കട പൂര്‍ണമായി തകര്‍ന്നു. അപകടത്തില്‍ തൊഴിലാളിയുടെ കൈപ്പത്തിയാണ് അറ്റുപോയത്. കടയുടമ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. എല്ലാവരെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി.