പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു. പത്തനംതിട്ടയില്‍ വെച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ നിരവധി തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പത്തനംതിട്ട കണമലയില്‍ അട്ടി വളവില്‍ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. ആന്ധ്രാപ്രദേശില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ യാത്ര ചെയ്ത ബസ് ആണ് അപകടത്തില്‍പ്പെട്ടത്. ബസ്സില്‍ കുടുങ്ങിയ നിലയിലായിരുന്നു ഡ്രൈവര്‍ ഉണ്ടായിരുന്നത്.
അട്ടി വളവ് സ്ഥിരമായി അപകടം നടക്കുന്ന സ്ഥലമാണ്. റോഡിന്റെ സംരക്ഷണ ഭിത്തിയില്‍ തട്ടി നിന്നത് കാരണം ബസ് താഴ്ചയിലേക്ക് മറിഞ്ഞില്ല. അതിനാല്‍ വലിയ ദുരന്തം ഒഴിവായി.