മലപ്പുറം: താന്‍ സജീവ രാഷ്ട്രീയം ഉപേക്ഷിച്ചെന്ന് തുറന്നുപറഞ്ഞ് മെട്രോ മാന്‍ ഇ ശ്രീധരന്. നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്നും പാഠം പഠിച്ചെന്നും പരാജയപ്പെട്ടപ്പോള്‍ നിരാശ തോന്നിയെന്നും ശ്രീധരന് വ്യക്തമാക്കി. നാടിനെ സേവിക്കാനാണ് തനിക്ക് ഇഷ്ടമെന്നും ശ്രീധരന് കൂട്ടിച്ചേര്‍ത്തു.
വയസ്സ് തൊണ്ണൂറായി. രാഷ്ട്രീയത്തില്‍ ഇനി സജീവമായി ഉണ്ടാകില്ല. സജീവ രാഷ്ട്രീയം ഉപേക്ഷിച്ചെന്നാണ് താന്‍ പറയുന്നതെന്നും എന്നാല്‍ രാഷ്ട്രീയം പൂര്‍ണമായും ഉപേക്ഷിച്ചുവെന്ന് അര്‍ത്ഥമില്ലെന്നും ശ്രീധരന് പറഞ്ഞു. താന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നത് രാഷ്ട്രീയക്കാരനായിട്ടല്ല, ബ്യൂറോക്രാറ്റ് ആയിട്ടാണെന്ന് ശ്രീധരന് കൂട്ടിച്ചേര്‍ത്തു.
also read: 24കാരി വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയില്‍, മരണവാര്‍ത്ത കേട്ട് നടുങ്ങി നാട്
രാഷ്ട്രീയത്തില്‍ അഡ്വാന്‍സ് സ്റ്റേജുകാരനാണ് താന്‍. കാര്യമായിട്ട് ആക്ടീവ് ആയിട്ട് വര്‍ക്ക് ചെയ്യുന്നില്ല. അതിന്റെ ആവശ്യവും ഇല്ല. രാഷ്ട്രീയത്തിലുള്ളതിനേക്കാള്‍ കൂടുതലായി പലകാര്യത്തിലും നാടിനെ സേവിക്കാന്‍ കഴിയുന്നുണ്ട്. രാഷ്ട്രീയപ്രവേശനം വേണ്ടിയിരുന്നില്ല എന്ന തോന്നല ഇല്ലെന്നും അന്ന് തനിക്ക് പ്രവര്‍ത്തിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നുവെന്നും ശ്രീധരന് തുറന്നുപറഞ്ഞു.