മലപ്പുറം: അപകടത്തെ തുടർന്ന് പോലീസ് കസ്റ്റഡിയിൽ എടുത്ത ബൈക്ക് സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിച്ച പോലീസുകാരെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു.
മലപ്പുറം കാടാമ്പുഴ പൊലീസ് സ്റ്റേഷനിലെ എഎസ്ഐമാരായ സന്തോഷ്, പോളി എന്നിവരെയാണ് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.
നേരത്തെ മോഷണക്കേസ് പ്രതിയുടെ സഹോദരിയുടെ എടിഎം കാർഡ് കൈക്കലാക്കി പണം തട്ടിയ സംഭവത്തിൽ കണ്ണൂരിലെ പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ചു വിട്ടിരുന്നു. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ശ്രീകാന്തിന്റഎ തൊപ്പിയാണ് തെറിച്ചത്.