കൊച്ചി: പ്രളയകെടുതിക്കിടെ പച്ചക്കറിക്ക് അമിതവില ഈടാക്കിയത് ചോദ്യം ചെയ്തവരെ കടയിലെ ജീവനക്കാര്‍ കൈയേറ്റം ചെയ്തതായി പരാതി. എറണാകുളം പാലാരിവട്ടത്തെ ഒരു കടയിലാണ് സംഭവം. ഇതേ തുടര്‍ന്ന് മര്‍ദ്ദിച്ച കടയിലെ ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രളയക്കെടുതിക്കിടെ കൊച്ചിയിലെ ചില സൂപ്പര്‍മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.
അരിയും പഞ്ചസാരയും അടക്കമുള്ള സാധനങ്ങള്‍ക്കാണ് അമിതവില ഈടാക്കുന്നതായി ആരോപണമുയര്‍ന്നിരുന്നത്. ഇതേതുടര്‍ന്ന് ചിലസൂപ്പര് മാര്‍ക്കറ്റുകള്‍ക്കെതിരെ അധികൃതര്‍ നടപടിയെടുത്തിരുന്നു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.