തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുതിച്ചുയരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നത്തെ സ്വര്‍ണവില. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 120 രൂപയാണ് ഉയര്‍ന്നത്. 4525 രൂപയാണ് ഒരു ഗ്രാമിന് ഇന്നത്തെ സ്വര്‍ണ വില. പവന് 36200 രൂപയായി.
4495 രൂപയില്‍ നിന്ന് 15 രൂപ വര്‍ധിച്ച ശേഷം കഴിഞ്ഞ മൂന്ന് ദിവസം 4510 രൂപയിലായിരുന്നു സ്വര്‍ണത്തിന്റെ വിപണനം. ഇന്നാണ് അത് വീണ്ടും ഉയര്‍ന്നത്. ഇന്നലെ ഒരു പവന് സ്വര്‍ണത്തിന് 36080 രൂപയായിരുന്നു വില. പത്ത് ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില 45250 രൂപയാണ്.
also read: അച്ഛന് കാര്‍ തിരിക്കുന്നതിനിടെ ഡോര്‍ തുറന്നുവീണു, രണ്ടു വയസ്സുകാരനു ദാരുണാന്ത്യം, സഹോദരന് പരിക്ക്
150 രൂപയുടെ വര്‍ധനവാണ് ഇന്ന് പത്ത് ഗ്രാം സ്വര്‍ണത്തിന് ഉണ്ടായത്. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വര്‍ണ്ണവിലയില്‍ വലിയ വ്യത്യാസമുണ്ടായി. നവംബര്‍ 13 ന് ഗ്രാമിന് 4610 രൂപയായിരുന്നു വില. നവംബര്‍ 25 ന് 4470 രൂപയായി സ്വര്‍ണ വില കുറഞ്ഞു. നവംബര്‍ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണവില വര്‍ധിച്ചു.
നവംബര്‍ 30 ന് 4485 രൂപയായിരുന്നു വില. പിന്നീട് 4445 രൂപയിലേക്ക് ഇടിഞ്ഞ ശേഷമാണ് സ്വര്‍ണത്തിന് ഇന്നത്തെ നിരക്കായ 4510 രൂപയില്‍ എത്തിയത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണ വിലയാണ് ഇന്നത്തേത്.