കല്‍പ്പറ്റ: അച്ഛന് ഓടിച്ചിരുന്ന കാറിനടിയില്‍ വീണ് രണ്ടു വയസ്സുകാരനു ദാരുണാന്ത്യം. പാലക്കാടാണ് ദാരുണ സംഭവം നടന്നത്. ഡപ്യൂട്ടി ടൗണ്‍ പ്ലാനര്‍ കമ്മന കുഴിക്കണ്ടത്തില്‍ രഞ്ജിത്തിന്റെയും ഐശ്വര്യയുടെയും മകന് സാത്വിക് (2) ആണു മരിച്ചത്.
ഞായറാഴ്ച വൈകിട്ടു വീട്ടുമുറ്റത്താണ് അപകടം. രഞ്ജിത് കാര്‍ തിരിക്കുന്നതിനിടെ ഡോര്‍ തുറന്ന് കുഞ്ഞ് കാറിനടിയിലേക്കു വീഴുകയായിരുന്നു. കാറിന്റെ ടയര്‍ ദേഹത്തുകൂടി കയറിയിറങ്ങി. സഹോദരന് സാരംഗിന് (8) അപകടത്തില്‍ കൈക്കു പരുക്കേറ്റു.
also read: അശ്ലീല ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്തു, വീട്ടമ്മയെ വെട്ടിക്കൊന്ന് 46കാരന്, ജീവപര്യന്തം തടവ് ശിക്ഷ
ഇരുവരെയും ഉടന്‍തന്നെ മാനന്തവാടിയിലെ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സാത്വികിനെ രക്ഷിക്കാനായില്ല.