കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുത്തനെ മുകളിലേക്ക്. ഇന്ന് പവന് 120 രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,080 ആയി ഉയര്‍ന്നു. ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 15 രൂപ ഉയര്‍ന്ന് 4510ല്‍ എത്തി.
കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നു രേഖപ്പെടുത്തിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,680 രൂപയായിരുന്നു പവന് വില. രൂപയുടെ മൂല്യത്തകര്‍ച്ചയും ഡോളറിന്റെ വിലനിലവാരവും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്.
ഇനിയും സ്വര്‍ണ്ണവില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണ്ണം വാങ്ങുന്നവരുടെ എണ്ണം ഉയരുകയാണ്.