തിരുവനന്തപുരം: വലിയതുറ ഗോഡൗണില്‍ നിന്ന് വിതരണം ചെയ്ത 17000 പായ്ക്കറ്റ് ആട്ട സപ്ലൈകോ തിരിച്ചെടുത്തു. ഗോഡൗണിലെ നനവുള്ളിടത്ത് സൂക്ഷിച്ചതിലുണ്ടായ അപാകത ഒന്നു കൊണ്ട് മാത്രമാണ് ആട്ട പായ്ക്കറ്റുകള്‍ തിരിച്ചെടുത്തതെന്ന് സിഎംഡി അലി അസ്ഗര്‍ പാഷ അറിയിച്ചു.
അതേസമയം, ആട്ടയുടെ ഗുണനിലവാരത്തില്‍ കുഴപ്പങ്ങളില്ലെന്നും സി എംഡി വ്യക്തമാക്കി. ഒക്ടോബര്‍ 24, 25 ബാച്ചിലെ ആട്ടപായ്ക്കറ്റുകളാണ് വിതരണ കേന്ദ്രങ്ങളില്‍ നിന്ന് തിരിച്ചെടുത്തത്. ശബരി ആട്ടയില്‍ കെമിക്കല്‍സോ പ്രിസര്‍വേറ്റീവ്സോ ഉപയോഗിക്കാറില്ലെന്നും സപ്ലൈകോ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
Also Read: എട്ട് പേരുടെ പരിശോധനാഫലം നെഗറ്റീവ്; ഒമിക്രോണ്‍ ഭീതിയില്‍ കേരളത്തിന് ആശ്വാസം
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
17000 പായ്ക്കറ്റ് ആട്ട
സപ്ലൈകോ തിരിച്ചെടുത്തു
വലിയതുറ ഗോഡൗണില്‍ നിന്ന് വിതരണം ചെയ്ത 17000 പായ്ക്കറ്റ് ആട്ട സപ്ലൈകോ തിരിച്ചെടുത്തതായി സിഎംഡി അലി അസ്ഗര്‍ പാഷ അറിയിച്ചു. ഒക്ടോബര്‍ 24, 25 ബാച്ചിലെ ആട്ടപായ്ക്കറ്റുകളാണ് വിതരണ കേന്ദ്രങ്ങളില്‍ നിന്ന് തിരിച്ചെടുത്തത്. ഗോഡൗണിലെ നനവുള്ളിടത്ത് സൂക്ഷിച്ചതിലുണ്ടായ അപാകത ഒന്നു മാത്രമാണെന്നും ആട്ടയുടെ ഗുണനിലവാരത്തില്‍ കുഴപ്പങ്ങളില്ലെന്നും സി എംഡി അറിയിച്ചു. ശബരി ആട്ടയില്‍ കെമിക്കല്‍സോ പ്രിസര്‍വേറ്റീവ്സോ ഉപയോഗിക്കാറില്ല