തിരുവനന്തപുരം: പൊതുജനങ്ങളോട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉദാരമായ സമീപനം സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരും വ്യക്തിപരമായ ഔദാര്യത്തിന് വേണ്ടിയല്ല, അവകാശത്തിന് വേണ്ടിയാണ് വരുന്നതെന്ന് മുഖ്യമന്ത്രി ജീവനക്കാരെ ഓര്‍മ്മിപ്പിച്ചു.
കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്പറേഷന് സ്റ്റാഫ് യൂണിയന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദീര്‍ഘനാള്‍ വാതിലുകള്‍ മുട്ടിയിട്ടും ജനങ്ങള്‍ക്ക് അനുകൂലമായ സമീപനം സ്വീകരിക്കാത്തവരുടെ ടെ ലക്ഷ്യം വേറെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സേവനങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ ജീവനക്കാരെ സമീപിക്കുന്ന ജനങ്ങളോട് പലപ്പോഴും സ്വീകരിക്കുന്നത് ആരോഗ്യപരമായ സമീപനമല്ല. എന്നാല്‍ ജീവനക്കാര്‍ ജനസേവനമാണ് ചെയ്യുന്നതെന്ന ബോധം വേണം. കസേരയിലിരിക്കുന്നത് ജനങ്ങളെ വിഷമിപ്പിക്കാനൊ ബുദ്ധിമുട്ടിക്കാനോ അല്ലെന്ന് മറക്കരുത് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.
സാധ്യമല്ലാത്ത വിഷയങ്ങള്‍ പറ്റില്ലെന്ന് തന്നെ പറയണം. എന്നാല്‍ അനുവദിക്കാവുന്നതില്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കണം. ചില ജീവക്കാരുടെ സമീപനം സംസ്ഥാനത്തിന്റെ പൊതു സ്വഭാവത്തിന് ചേരാത്തതാണ്. കടുത്ത ദുഷ്പ്രവണതകള്‍ ജീവനക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ഇതില്‍ നിന്ന് എങ്ങനെ മുക്തി നേടുമെന്ന് ചിന്തിക്കണമെന്നും ജീവനക്കാരോട് ആവശ്യപ്പെട്ടു.