പാലക്കാട്: പാലക്കാട് നിന്നും കാണാതായ കോളജ് വിദ്യാര്‍ത്ഥിനി സൂര്യ കൃഷ്ണയെ മുംബൈയില്‍ നിന്നും കണ്ടെത്തി. മൂന്ന് മാസം മുമ്പാണ് ആലത്തൂരില്‍ നിന്നും പെണ്‍കുട്ടിയെ കാണാതായത്. മൊബൈല്‍ഫോണ്‍ ഒന്നും എടുക്കാതെ പെണ്‍കുട്ടി നാടുവിട്ടത് അന്വേഷണസംഘത്തെ ഏറെ വലച്ചിരുന്നു.
പുതിയങ്കം സ്വദേശി സൂര്യ കൃഷ്ണ എന്ന ഡിഗ്രി വിദ്യാര്‍ത്ഥിനിയെയാണ് മുംബൈയില്‍ നിന്നും കണ്ടെത്തിയത്. പെണ്‍കുട്ടിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഓഗസ്റ്റ് 30 നാണ് സൂര്യ കൃഷ്ണയെ കാണാതായത്. വീട്ടില്‍ നിന്നും ഇറങ്ങിയ പെണ്‍കുട്ടി കള്ളപ്പേരില്‍ കോയമ്പത്തൂരിലേക്ക് ട്രെയിനില്‍ പോയതായാണ് തുടക്കത്തില്‍ പൊലീസിന് വിവരം ലഭിച്ചത്.
Also Read: സംസ്ഥാനത്ത് കൊവിഡ് 19 വാക്സിൻ എടുക്കാത്ത 1,707 അധ്യാപക, അനധ്യാപകർ;കണക്ക് പുറത്ത്
മൊബൈല്‍ ഫോണോ, എടിഎം കാര്‍ഡോ ഒന്നും എടുക്കാതെയാണ് സൂര്യ വീടുവിട്ടിറങ്ങിയത്. കയ്യില്‍ രണ്ടുജോഡി ഡ്രസ്സ് മാത്രമാണ് എടുത്തിരുന്നത്. ഓഗസ്റ്റ് മുപ്പതിന് പകല്‍ പതിനൊന്നേകാലോടെ ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് മുന്നിലെ സിസിടിവിയിലാണ് സൂര്യയുടെ ദൃശ്യങ്ങള്‍ അവസാനമായി പതിഞ്ഞത്.
ഇപ്പോള്‍ പെണ്‍കുട്ടിയെ കണ്ടെത്താനായത് കേരള പൊലീസിന് അഭിമാനകരമാണ്. പാലക്കാട് മേഴ്സി കോളജ് ബിഎ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് സൂര്യ.