തിരുവനന്തപുരം: കേരളത്തില്‍ മഴ കുറയുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. തുലാവര്‍ഷത്തിന്റെ ശക്തി കുറഞ്ഞു. ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയില്ലെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇത്തവണ തുലാവര്‍ഷത്തില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച മഴയാണ് കേരളത്തില്‍ പെയ്തത്.
മഴയുടെ ശക്തി കുറയുമെങ്കിലും അറബിക്കടലില്‍ കര്‍ണാടക തീരത്ത് ഇന്നു മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിനും അറബിക്കടലില്‍ ന്യൂനമര്‍ദത്തിനും വഴി തെളിഞ്ഞു. രണ്ടും കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് നിഗമനം.
Read also: പുറക്കാട്ട് താറാവുകള്‍ കൂട്ടത്തോടെ ചത്തു വീണു; പക്ഷിപ്പനിയെന്ന് സംശയം
തുലാവര്‍ഷം രണ്ടു മാസം പിന്നിടുമ്പോള്‍ (ഒക്ടോബര്‍ 1-നവംബര്‍ 30 ) 984 എംഎം മഴയാണ് ഇതുവരെ കേരളത്തില്‍ ലഭിച്ചത്. അതായത് 115% അധിക മഴ. ഇത് കഴിഞ്ഞ 121 വര്‍ഷത്തിനിടെ ലഭിച്ച ഏറ്റവും കൂടിയ മഴയാണ് 2010 ല്‍ ലഭിച്ച 822.9 mm മഴയായിരുന്നു ഇതിനു മുന്‍പുള്ള റെക്കോര്‍ഡ്.
ഇതുവരെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പത്തനംതിട്ട ജില്ലയിലാണ് (1619 എംഎം) ഏറ്റവും കുറവ് വയനാട് ജില്ലയില്‍ (554.6എംഎം).