കൊച്ചി: ഇടപ്പള്ളി കുന്നുംപുറത്ത് നാലുനില കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. രണ്ടു പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ലോഡ്ജ് ആയി പ്രവര്‍ത്തിച്ചു വരുന്ന കെട്ടിടത്തിനാണ് പുലര്‍ച്ചെ തീപിടുത്തമുണ്ടായത്. ഷോര്‍ട് സര്‍ക്യൂട്ട് ആണ് തീപടരാന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തില്‍ കുടുങ്ങിയ ആളുകളെ പുറത്തെത്തിച്ചു. അഗ്നിശമനസേന എത്തി തീയണച്ചു.
രാവിലെ ആറോടെയാണ് കെട്ടിടത്തില്‍ നിന്നും പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒരുമണിക്കൂറിനുള്ളില്‍ നാലു നിലകളിലേക്കും തീപടര്‍ന്നു. ഇതുവഴി വാഹനത്തില്‍ പോകുകയായിരുന്നു ഒരു കെഎസ്ഇബി ഉദ്യോഗസ്ഥനാണ് തീപടരുന്നത് കണ്ടത്. ഉടനെ കെട്ടിടത്തിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു.
തീ ഉയര്‍ന്നതോടെ, കെട്ടിടത്തില്‍ ഉണ്ടായിരുന്ന രണ്ടു പേര് രക്ഷപ്പെടാനായി പുറത്തേക്കു ചാടി. പരിക്കേറ്റ ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ലാതെ ആയിരുന്നു ലോഡ്ജിന്റെ പ്രവര്‍ത്തനമെന്ന് ജില്ലാ ഫയ4 ഓഫിസര്പറഞ്ഞു.