ദുബായ്: കോഴിക്കോട് സ്വദേശി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. ദുബായിൽ പെട്രോ കെം ലോജിസ്റ്റിക് മാനേജരായി ജോലി ചെയ്തിരുന്ന കാമ്പുറത്ത് വീട്ടിൽ നിഖിൽ ഉണ്ണി (40)യാണ് മരിച്ചത്.
കഴിഞ്ഞ ദിവസം ദുബായ് ബർഷയിൽ നിഖിൽ ഓടിച്ചിരുന്ന സ്പോർട്സ് ബൈക്ക് കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടമെന്ന് പറയുന്നു. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയും മരിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ബുധനാഴ്ച രാവിലെയോടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
അപകടത്തിൽ രണ്ടുപേർക്കും അപകടത്തിൽ ഗുരുതര പരുക്കേറ്റിരുന്നതായി മെഡിക്കൽ രേഖകൾ സൂചിപ്പിക്കുന്നു. പിതാവ്: പരേതനായ ഉണ്ണി (റിട്ട.എഐആർ), മാതാവ്: കൗസല്യ (റിട്ട.ജോ.സെക്രട്ടറി ഹൗസിങ് ബോർഡ്). ഭാര്യ: നിഖിത, മകൻ: ദക്ഷ്. അഖിൽ ഉണ്ണി ഇരട്ടസഹോദരനാണ്. മറ്റ് സഹോദരങ്ങൾ: ധന്യ ദീപു, പ്രിയ ഉണ്ണി.