ആലപ്പുഴ: ശബരിമല ദര്‍ശനത്തിനായി ഇത്തവണയും യുവതി എത്തി. കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലെത്തിയ യുവതിയെ തീര്‍ഥാടകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് മടക്കിയയച്ചു. യുവതിക്ക് മാനസിക പ്രശ്നമുണ്ടെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ശബരിമലയ്ക്കുപോകണമെന്ന ആവശ്യവുമായി ഇന്നലെ രാത്രി ഒന്‍പതുമണിയോടെ റെയില്‍വേ സ്റ്റേഷന് പരിസരത്തെ പമ്പ ബസിനുള്ളില്‍ക്കയറുകയായിരുന്നു യുവതി. വിവരമറിഞ്ഞ തീര്‍ഥാടകരുടെ പ്രതിഷേധത്തത്തുടര്‍ന്ന് ഇവര്‍ ബസില്‍നിന്നിറങ്ങി.
തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. ചെങ്ങന്നൂര്‍ പോലീസെത്തി സംസാരിച്ചപ്പോള്‍ നാട്ടിലേക്കുമടങ്ങാമെന്നു യുവതി അറിയിച്ചു. കൊല്ലം സ്വദേശിനിയാണെന്നുപറഞ്ഞ യുവതി തമിഴും ഇംഗ്ലീഷും ഇടകലര്‍ത്തിയാണു സംസാരിച്ചതെന്ന് പൊലീസ് പറഞ്ഞു. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെത്തിച്ച ഇവര്‍ പിന്നീട് തിരുവനന്തപുരം ബസില്‍ ഇവര്‍ കയറിപ്പോയെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.