കോഴിക്കോട്; ഐശ്വര്യം കിട്ടുമെന്ന് പറഞ്ഞ് പറ്റിച്ച് മന്ത്രവാദ ചികിത്സയ്ക്കെത്തിയ യുവഡോക്ടറില്‍ നിന്ന് 45 പവന് തട്ടിയെടുത്ത് ഉസ്താദ് മുങ്ങി. ഫറോക്ക് സ്വദേശിനിയായ ഡോക്ടറാണ് പരാതി നല്‍കിയത്. മലപ്പുറം സ്വദേശി കോയ ഉസ്താദിനും ഇയാളുടെ സഹായികളായ രണ്ടുപേര്‍ക്കുമെതിരെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ചികിത്സക്ക് സ്ഥിരമായി ഡോക്ടറുടെ ക്ലിനിക്കില്‍ വന്നിരുന്നയാളാണ് ഉസ്താദിനെ പരിചയപ്പെടുത്തിക്കൊടുത്തത്. ഡോക്ടര്‍ക്കും കുടുംബത്തിനും ഐശ്വര്യവും സമ്പദ് സമൃദ്ധിയും സമാധാനവും ലഭിക്കാനായി മന്ത്രവാദം നടത്താന്‍ ഇയാള്‍ പ്രേരണ നല്കി.
ആദ്യമൊക്കെ വിശ്വാസമില്ലാതിരുന്ന ഡോക്ടര്‍ പരീക്ഷണമെന്ന നിലക്കാണ് മന്ത്രവാദത്തിന് വഴങ്ങിയത്. ‘ഐശ്വര്യ മന്ത്രവാദ ചികിത്സക്ക്’ സ്വര്‍ണം ആവശ്യപ്പെട്ടതോടെ ഡോക്ടര്‍ പിന്‍വാങ്ങിയെങ്കിലും സ്വര്‍ണം കൈമാറേണ്ടെന്ന് ഉസ്താദ് അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഉസ്താദ് നിര്‍ദ്ദേശിച്ച പ്രകാരം കുടുംബത്തിലെ ഓരോരുത്തരുടെയും പേരില്‍ ഒരോ പൊതി സ്വര്‍ണാഭരണങ്ങള്‍ ചികിത്സാ കേന്ദ്രത്തിലെ അലമാരയില്‍ സൂക്ഷിച്ചു. ഉസ്താദ് ഇടക്കിടെ വന്ന് മന്ത്രം ചൊല്ലി ഈ സ്വര്‍ണത്തിന് ഊതല്‍ നടത്തുകയും ചെയ്തു.
ഒരുമാസം കഴിഞ്ഞാല്‍ തിരിച്ചെടുക്കാമെന്ന വ്യവസ്ഥയില്‍ 45 പവന് സ്വര്‍ണാഭരണമാണ് അലമാരയില്‍ സൂക്ഷിച്ചത്. പറഞ്ഞസമയം കഴിഞ്ഞ് അലമാര പരിശോധിച്ചപ്പോഴാണ് സ്വര്‍ണം നഷ്ടമായതും വഞ്ചിതയായതും ഡോക്റ്റര്‍ അറിയുന്നത്. തുടര്‍ന്ന് മന്ത്രവാദിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെയാണ് പൊലീസില്‍ പരാതി നല്‍കുന്നത്.