കൊല്ലം: പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ഇരുപതുകരാന് അറസ്റ്റില്‍. കൊല്ലം ജില്ലയിലാണ് സംഭവം. എഴുകോണ്‍ കാരുവേലില്‍ പരുത്തുംപാറ ജവാന്മുക്കിനുസമീപം അഖില്‍ ഭവനില്‍ അഖില്‍ ആണ് പിടിയിലായത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു.
ഇയാളുടെ കൂട്ടാളി കഴിഞ്ഞ 20-ന് പോലീസ് പിടിയിലായിരുന്നു. പെണ്‍കുട്ടിയുമായി മുന്‍പരിചയമുണ്ടായിരുന്ന അഖില്‍ പെണ്‍കുട്ടിയെ കിഴക്കന്‍ മേഖലയിലെ ആള്‍താമസമില്ലാത്ത വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് അഞ്ചാലുംമൂട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെയും പ്രതിയെയും പിടികൂടിയത്. അഞ്ചാലുംമൂട് ഇന്‍സ്പെക്ടര്‍ സി.ദേവരാജന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ ശ്യാം, ലഗേഷ്കുമാര്‍, എ.എസ്.ഐ.മാരായ രാജേഷ്, ഓമനക്കുട്ടന്, എസ്.സി.പി.ഒ. ജെയ്സണ്‍, സി.പി.ഒ. രാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.