കൊച്ചി: കടലമ്മയല്ല ഇത്തവണ മീന്‍ കച്ചവടക്കാരന് അഷ്കറിനെ കടാക്ഷിച്ചത് ഭാഗ്യദേവത. അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപയുടെ ഭാഗ്യമാണ് അഷ്കറിനെ തേടിയെത്തിയത്. ശനിയാഴ്ച നറുക്കെടുത്ത ടിക്കറ്റിനാണ് വാണിയക്കാട് പന്നക്കാട് പടിപ്പുരക്കകത്ത് അഷ്കറിന് സമ്മാനം ലഭിച്ചത്.
മുനമ്പത്തു നിന്നു മത്സ്യം വാങ്ങി പറവൂര്‍ ചന്തയില്‍ ചില്ലറ വില്പന നടത്തുന്നയാളാണ് അഷ്കര്‍. ചന്തയില്‍ വച്ചു ചില്ലറ വില്പനക്കാരന് തമിഴ്നാട് സ്വദേശി ഫാഹില്‍ എന്നയാളില്‍ നിന്നു വാങ്ങിയ AV 814879 നമ്പര്‍ ടിക്കറ്റിനാണു സമ്മാനം കിട്ടിയത്.
അഷ്കര്‍ പതിവായി ലോട്ടറി ടിക്കറ്റുകളെടുക്കാറുണ്ട്. എല്ലാ ദിവസവും അഞ്ച് ടിക്കറ്റ് വരെയെടുക്കുന്നത് അഷ്കറിന് പതിവാണ്. മത്സ്യക്കച്ചവടത്തില്‍ നിന്ന് കാര്യമായ ലാഭം കിട്ടാത്ത സമയത്താണ് അഷ്കറിനെ ഭാഗ്യദേവത കടാക്ഷിച്ചത്. സമ്മാന തുക കിട്ടിയാല്‍ എട്ടര ലക്ഷത്തോളം രൂപ കടം വീട്ടിയ ശേഷം 5 സെന്റ് ഭൂമിയും ഒരു ചെറിയ വീടും വാങ്ങാനാണു താല്പര്യമെന്ന് അഷ്കര്‍ പറഞ്ഞു.
ബാക്കി തുക ഉപയോഗിച്ചു മീന്‍കച്ചവടം ഉഷാറാക്കാനാണ് തീരുമാനമെന്നും അഷ്കര്‍ പറഞ്ഞു. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് അഷ്കറിന്റെ കുടുംബം. ഭാര്യയ്ക്കു കൂലിപ്പണിയാണ്. മകളുടെ വിവാഹം കഴിഞ്ഞു. ഇളയമകന് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.