കൊല്ലം: മദ്യപിച്ചെത്തി നിരന്തരം ഭര്‍ത്താവ് തന്നെയും മക്കളെയും മര്‍ദിക്കുന്നുവെന്ന് പരാതിയുമായി വീട്ടമ്മ. കൊല്ലം ഉമയനല്ലൂര്‍ വിളയില്‍ വീട്ടില്‍ ഇമാമുദ്ദീനെതിരെ ഭാര്യ സജീനയാണ് പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞദിവസം പന്ത്രണ്ടുകാരനായ മകന് പരുക്കേറ്റതായി സജീന പറയുന്നു.
കൊട്ടിയം പൊലീസിലാണ് പരാതി നല്‍കിയത്. പിതാവിന്റെ ക്രൂരമര്‍ദനത്തില്‍ പന്ത്രണ്ടുവയസുകാരനായ ഇര്‍ഫാന്റെ കണ്ണിനാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ഇമാമുദ്ദീന്‍ മകന് ഇര്‍ഫാനെ അടിച്ച് പരുക്കേല്‍പ്പിച്ചെന്നാണ് സജീന പറയുന്നത്.
അടുക്കളയില്‍ സൂക്ഷിച്ചിരുന്ന തടികൊണ്ടുളള ഇരിപ്പിടം എടുത്ത് അടിച്ചെന്നാണ് പരാതി. തടയാന്‍ ശ്രമിച്ചവര്‍ക്കെല്ലാം മര്‍ദനമേറ്റു. ഈ കാഴ്ച ഇനിയും കാണാനാവില്ലെന്നും പൊലീസ് നടപടി ഉണ്ടാകണമെന്നും നാട്ടുകാരും ആവശ്യപ്പെട്ടു.