ആലപ്പുഴ: അധ്യാപിക പുഴയില്‍ വീണുമരിച്ചു. ആലപ്പുഴ ജില്ലയിലെ തലവടിയിലാണ് സംഭവം. ചെത്തിപ്പുരയ്ക്കല്‍ കൊടുംതറയില്‍ കെ എ സുനു ആണ് മരിച്ചത്. അമ്പത്തിമൂന്ന് വയസ്സായിരുന്നു. ചെത്തിപ്പുരയ്ക്കല്‍ ഗവ. എല്‍പി സ്കൂളിലെ അധ്യാപികയാണ്.
വീടിന് പുറകിലെ കടവില്‍ നിന്ന് പാത്രം കഴുകുന്നതിനിടെ സുനു കാല്‍വഴുതി പുഴയില്‍ വീഴുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ വീടിനു സമീപത്തെ കുളിക്കടവില്‍ വെച്ചാണ് അപകടം സംഭവിച്ചത്. അപകടം സംഭവിച്ച സമയത്ത് സമീപത്ത് ആരും തന്നെയുണ്ടായിരുന്നില്ല.
അതിനാല്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം 4 കിലോമീറ്ററോളം ഒഴുകി ചങ്ങങ്കരി വരെ എത്തി. ബോട്ടിലെ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കരയ്ക്കടുപ്പിക്കുകയായിരുന്നു.