തിരുവനന്തപുരം : തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസ് വെയ്റ്റിങ് ഷെഡിലേക്ക് ഇടിച്ചുകയറി. അപകടത്തില്‍ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. ആര്യനാട് ഈഞ്ചപുരയിലാണ് അപകടം സംഭവിച്ചത്.
രാവിലെ 9.15 ഓടെയായിരുന്നു അപകടം ഉണ്ടായത്.
അപകടത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഷെഡ് തകര്‍ന്നാണ് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റത്. കുട്ടികളുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, അപകടത്തില്‍ വെയ്റ്റിങ് ഷെഡ് പൂര്‍ണമായും തകര്‍ന്നു. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.