തിരുവനന്തപുരം: നിര്‍ത്തിയിട്ട മിനിലോറിക്ക് പിറകില്‍ പിക്കപ്പ് വാനിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. കുളത്തൂപ്പുഴ ചോഴിയക്കോട് സ്വദേശി നൗഷാദ് ആണ് മരിച്ചത്. നാല്പ്പത്തിനാല് വയസ്സായിരുന്നു.
പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. കോഴി കയറ്റി വന്ന ലോറിയില്‍ നിന്ന് ലോഡ് ഇറക്കുന്നതിനിടെ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ലോറിയുടെ പിറകില്‍ ഇടിക്കുകയായിരുന്നു. കിളിമാനൂര്‍ പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് പിക്കപ്പ് വാന്‍ വെട്ടിപ്പൊളിച്ചാണ് നൗഷാദിനെ പുറത്തെടുത്തത്.
ഉടന്‍ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും നൗഷാദ് മരിച്ചു. അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു.