കോന്നി: ബിജെപി, കോൺഗ്രസ് പാർട്ടിവിട്ട നൂറ് കുടുംബങ്ങൾ സിപിഎമ്മിൽ ചേർന്നു. കർഷകമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഷാജി കെ നായർ, ബിഎംഎസ് ജില്ലാ കമ്മിറ്റി അംഗം എസ് രേഖ, കോൺഗ്രസ് നേതാവ് ഷൈൻ ഇല്ലരിക്കൽ എന്നിവരുടെ നേതൃത്വത്തിലാണ് നൂറ് കുടുംബങ്ങൾ സിപിഐഎമ്മിൽ ചേർന്നത്.
കോന്നി ചന്ത മൈതാനിയിൽ സംഘടിപ്പിച്ച ചടങ്ങിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. ടിഎം തോമസ് ഐസക് പ്രവർത്തകരെ സ്വീകരിച്ചു. സിപിഐഎം പത്തനംതിട്ട ജില്ല സെക്രട്ടറി കെ പി ഉദയഭാനു ചടങ്ങിൽ സംസാരിച്ചു.
എല്ലാ വിഭാഗം ആളുകളും സമീപകാലത്ത് പാർട്ടിക്കൊപ്പം വന്നു. ഇടത്തരക്കാരും പ്രൊഫഷണലുകളും ഇപ്പോ ഇടതുപക്ഷത്തിന്റെ ഭാഗമായി മാറുകയാണ്. പ്രകടനപത്രികയിൽ പറഞ്ഞ വാഗ്ദാനങ്ങളെല്ലാം സർക്കാർ നടപ്പാക്കി കാണിക്കുന്നു. ഇടതുപക്ഷം നടപ്പാക്കുന്ന ബദൽ നയത്തിന്റെ ഭാഗമായാണ് ജനപിന്തുണ വർധിക്കുന്നതെന്നും തോമസ് ഐസക് ചടങ്ങിൽ പറഞ്ഞു