കൊച്ചി: കൊച്ചിയില്‍ കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച നടന് ജോജു ജോര്‍ജിനെ വൈദ്യ പരിശോധനക്ക് വിധേയമാക്കുമെന്ന് എറണാകുളം ഡിസിപി. ജോജു മദ്യപിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപണം ഉയര്‍ത്തിയതോടെയാണ് നടപടി.
ജോജുവിനെ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ടെന്നും വൈദ്യ പരിശോധനക്ക് ശേഷമായിരിക്കും നടപടിയെന്നും ഡിസിപി പ്രതികരിച്ചു.’ജോജു ജോര്‍ജ്ജിനെതിരെ വൈദ്യപരിശോധന ഉണ്ടാവും. അദ്ദേഹത്തെ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. ശേഷമായിരിക്കും നടപടി. പ്രതിഷേധത്തിന് പൊലീസ് അനുമതി നല്‍കിയിട്ടില്ല. വലിയ ബ്ലോക്കായിരുന്നു. പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയെടുക്കും.’ – ഡിസിപി പറഞ്ഞു.
ഇന്ധന വില വര്‍ധനയ്ക്കെതിരെ കൊച്ചിയില്‍ വാഹന ഗതാഗതം സ്തംഭിപ്പിച്ചുള്ള കോണ്‍ഗ്രസ് സമരത്തിനിടെയാണ് നടന് ജോജു ജോര്‍ജിന്റെ വാഹനം പ്രവര്‍ത്തകര്‍ തടഞ്ഞത്. പിന്‍വശത്തെ ചില്ല് തകര്‍ത്തു. 1500 ഓളം വാഹനങ്ങള്‍ റോഡില്‍ നിരത്തിയാണ് പ്രതിഷേധം.