കൊച്ചി: മിസ് കേരള 2019 ആന്‍സി കബീറും റണ്ണറപ്പ് ഡോ.അന്‍ജന ഷാജനും വാഹനാപകടത്തില്‍ കൊല്ലപ്പെട്ട വാര്‍ത്ത മലയാളികളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ, ആന്‍സിയുടെ അവസാന ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് പ്രിയപ്പെട്ടവരെ ഏറെ വേദനയിലാഴ്ത്തുന്നത്.
ഒരു പച്ചത്തുരുത്തിലൂടെ നടക്കുന്ന തന്റെ വിഡിയോ പങ്കുവച്ച്, It’s time to go… എന്നാണ് ആന്‍സി കുറിച്ചിരിക്കുന്നത്. ഈ പോസ്റ്റ് അറം പറ്റിയതു പോലെ രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ആന്‍സി വിടപറയുന്നു. ജോലിയും ഫാഷന്‍ മേഖലയും ഒരുമിച്ചു മുന്നോട്ടു കൊണ്ടുപോകണമെന്നായിരുന്നു ആന്‍സിയുടെ ആഗ്രഹം.
എന്നാല്‍ ഒട്ടേറെ സ്വപ്നങ്ങള്‍ ബാക്കിവച്ച് ആന്‍സി ജീവിതത്തില്‍ നിന്നും യാത്രയായി. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ചാണ് അപകടത്തില്‍പെട്ടത്.
തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ് അന്‍സി കബീര്‍. തൃശൂര്‍ സ്വദേശിനിയാണ് അന്‍ജന ഷാജന്. സംഭവ സ്ഥലത്തു വച്ചു തന്നെ ഇരുവരും മരിച്ചു.