തൃശൂര്‍: ബാങ്കില്‍ നിന്ന് വായ്പയെടുത്ത കല്പ്പണിക്കാരന് വീട്ടുമുറ്റത്തെ മരത്തില്‍ തൂങ്ങിമരിച്ചു. അറുപത്തിരണ്ടുകാരന് ജോസ് ആലപ്പാടനാണ് ജീവനൊടുക്കിയത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിന്നാണ് ഇയാള്‍ വായ്പയെടുത്തത്. വായ്പ തിരിച്ചടവിന്റെ പേരില്‍ ബാങ്ക് അധികൃതര്‍ തുടര്‍ച്ചയായി ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയ്ക്കു കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
ജോസ് ബാങ്കില്‍ നിന്നും നാലരക്ഷം രൂപയോളം വായ്പയെടുത്തിരുന്നു. എഴുപതിനായിരം രൂപ തിരിച്ചടവ് ബാക്കിയുണ്ടായിരുന്നു. തുക വേഗം അടയ്ക്കണമെന്ന് പറഞ്ഞ് ബാങ്ക് ഉദ്യോഗസ്ഥര്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
അതേസമയം, ഇടപാടുകാരനെ ഭീഷണിപ്പെടുത്തിയില്ലെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തിരിച്ചടവ് ബാക്കിയുള്ള ഇടപാടുകാരെ വിളിച്ച് വേഗം പണമടയ്ക്കാന്‍ പറയാറുണ്ട്. ഭീഷണിപ്പെടുത്തിയെന്ന വാദം ശരിയല്ലെന്നാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ നിലപാട്.