പാലക്കാട്: ബൈക്കിലെത്തിയ യുവാക്കള്‍ വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു. പാലക്കാട് കിണാശ്ശേരിയിലാണ് സംഭവം. പാലക്കുന്നംകുളം ആനപ്പുറംകാട് സ്വദേശിനി സത്യഭാമയുടെ രണ്ടരപ്പവന്‍ തൂക്കമുള്ള മാലയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്.
മാല പൊട്ടിക്കുന്നതിനിടെ സത്യഭാമയുടെ കഴുത്തിന് പരുക്കേറ്റിട്ടുണ്ട്.
അതേസമയം, മോഷ്ടാക്കള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആനപ്പുറം കാടിലൂടെ യാത്ര ചെയ്യുകയായിരുന്ന സത്യഭാമയെ പിന്തുടര്ന്നെത്തിയ യുവാക്കള്‍ നടപ്പാലത്തിലേക്ക് കയറിയതിന് പിന്നാലെ മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു.
മാല പൊട്ടിക്കുന്നതിനിടെ സത്യഭാമയുടെ കഴുത്തിന് പരുക്കേറ്റിട്ടുണ്ട്. ഭാഗ്യം കൊണ്ട് മാത്രമാണ് ഒറ്റയടിപ്പാതയില്‍ നിന്ന് തോട്ടിലേക്ക് വീഴാതിരുന്നതെന്ന് സത്യഭാമ പറയുന്നു. ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല. യുവാക്കളെത്തിയെന്ന് കരുതുന്ന വാഹനം പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ നമ്പര്‍ വ്യക്തമല്ല.