കൊല്ലം: ഉത്രയുടെ കുടുംബത്തെ കണ്ട് മാപ്പ് പറയണമെന്ന് ഉത്രവധകേസിലെ മാപ്പുസാക്ഷി ചാവരുകാവ് സുരേഷ്. ജയില്‍ മോചിതനായതിന് പിന്നാലെയാണ് സുരേഷ് ഇക്കാര്യം പറഞ്ഞത്. ഇനിയൊരിക്കലും താന്‍ പാമ്പിനെ പിടിക്കില്ലെന്നും സുരേഷ് പറഞ്ഞു.
കാര്യങ്ങളെല്ലാം കോടതിയെ ബോധിപ്പിക്കാനായി. പാമ്പിനെ വിറ്റ കാര്യം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് സൂരജ് ഭീഷണിപ്പെടുത്തിയിരുന്നതായി സുരേഷ് പറഞ്ഞു. ഉത്രയെ കൊലപ്പെടുത്താനാണ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ വാങ്ങിയതെന്ന് അറിഞ്ഞിരുന്നില്ലെന്നും പാമ്പിനെ വിറ്റ കാര്യം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് സൂരജ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സുരേഷ് വ്യക്തമാക്കി.
എങ്കിലും കാര്യങ്ങളെല്ലാം സത്യമായി കോടതിയെ ബോധിപ്പിക്കാനായെന്ന് സുരേഷ് പറയുന്നു. കേസില്‍ മാപ്പുസാക്ഷിയായിരുന്ന സുരേഷ് കഴിഞ്ഞ ദിവസമാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് മോചിതനായത്. സുരേഷ് പ്രതിയായ വനംകേസുകളില്‍ പുനലൂര്‍ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചിരുന്നു.