കായംകുളം : സൈക്കിളില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. കായംകുളത്തെ പേരാത്ത് മുക്ക് മല്ലികാട്ട് കടവിലാണ് വാഹനാപകടം. മാങ്കിരില്‍ മനോഹരന് മിനി ദമ്പതികളുടെ മകന് മിഥുന് രാജ് (19) ആണ് മരണപ്പെട്ടത്.
അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്ക് പറ്റി. മൂത്താശ്ശേരില്‍ റിസ്വാന് (19 ) കണ്ടല്ലൂര്‍ വടക്ക് വൈലില്‍ വീട്ടില്‍ നാരായണന് (68 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് പേരാത്ത് മുക്കില്‍ വെച്ചാണ് അപകടം ഉണ്ടായത്.
മിഥുനും സുഹൃത്തായ റിസ്വാനും സഞ്ചരിച്ച ബൈക്ക് സൈക്കില്‍ യാത്രക്കാരനായ നാരായണനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തില്‍ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റീല് ഇടിച്ചു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയില്‍.