കോഴിക്കോട്: ജീവിതത്തില്‍ ഒന്നിക്കാന്‍ രാഷ്ട്രീയം ഒരു തടസ്സമാകില്ലെന്ന് പറയുകയാണ് ഐഫയും നിഹാലും. എസ്എഫ്ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ പ്രവര്‍ത്തകയുമാണ് ഐഫ് അബ്ദുറഹിമാന്. കെ എസ് യു കോഴിക്കോട് ജില്ലാ പ്രസിഡന്റാണ് വിടി നിഹാല്‍.
ഞായറാഴ്ചയായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. കോഴിക്കോട് ലോ കോളേജില്‍ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. നിഹാലിന്റെ ജൂനിയറായിരുന്നു ഐഫ. എന്നാല്‍ ലോ കോളേജില്‍ രാഷ്ട്രീയ ബന്ധം മാത്രമേ ഇരുവരുമുണ്ടായിരുന്നുള്ളൂ.
ഇരുവരും ജില്ലാ കോടതിയില്‍ അഭിഭാഷകരുമാണ്. ഐഫയുടെ ബന്ധുവഴിയാണ് നിഹാലിന്റെ വിവാഹാലോചന എത്തിയത്. സജീവ എസ്എഫ്ഐ പ്രവര്‍ത്തകയാണ് ഐഫ. നിഹാലാകട്ടെ കെ എസ് യുവിന്റെ കോഴിക്കോട്ടെ മുന്നണി പോരാളിയും.
വിവാഹത്തിന് രാഷ്ട്രീയം പ്രശ്നമാകുമോ എന്നാശങ്കയുണ്ടായിരുന്നെങ്കിലും മനസ്സുകള്‍ തമ്മില്‍ ഒന്നാകാന്‍ കൊടികളുടെ നിറവ്യത്യാസം പ്രശ്നമില്ലെന്ന് ഇരുവരും മനസ്സിലാക്കി വിവാഹത്തിന് സമ്മതം മൂളി.അടുത്ത വര്‍ഷമാണ് വിവാഹം.
വിവാഹ ശേഷവും രാഷ്ട്രീയപ്രവര്‍ത്തനവുമായി ഇരുവരും മുന്നോട്ട് പോകും.