കോട്ടയം: കാരുണ്യ ലോട്ടറിയുടെ ഒന്നാംസമ്മാനം കോട്ടയം പാലായിലെ കെഎസ്ഇബി ഓഫീസിലെ ജീവനക്കാരന് സിജുവിന്. കഴിഞ്ഞദിവസം സിജു എടുത്ത ടിക്കറ്റിനാണ് 80 ലക്ഷം രൂപ സമ്മാനം ലഭിച്ചത്. പണം നല്കി ടിക്കറ്റ് സ്വന്തമാക്കി കൃത്യം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് നറുക്കെടുപ്പിന്റെ ഫലമെത്തിയത്.
ഒന്നാം സമ്മാനം തന്റെ പോക്കറ്റില്‍ കിടക്കുന്ന കെഎച്ച് 300004 നമ്പര്‍ ടിക്കറ്റിനാണെന്ന് അറിഞ്ഞപ്പോള്‍ സിജുവിന് പോലും വിശ്വസിക്കാനായില്ല. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ കെആര്‍ 520 ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപയാണ് സിജുവിന് സ്വന്തമായത്. പാലാ കെഎസ്ഇബി ഓഫീസില്‍ ഓവര്‍സിയറായി സേവനമനുഷ്ടിക്കുകയാണ് സിജു.
ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്കാണ് ഇദ്ദേഹം പാലായിലെ ശ്രീശങ്കര ലോട്ടറി ഏജന്‍സിയില്‍ നിന്ന് ടിക്കെറ്റുത്തത്. വൈകിട്ടോടെ ഫലം നോക്കിയപ്പോള്‍ ഭാഗ്യം സിജുവിന്റെ കൂടെതന്നെ ഉണ്ടായിരുന്നു. കഴിഞ്ഞ 18 വര്‍ഷമായി കെഎസ്ഇബിയില്‍ ജോലി ചെയ്യുകയാണ് സിജു. ലീമയാണ് സിജുവിന്റെ ഭാര്യ. അനന്തകൃഷ്ണന് ആണ് മകന്.