ഹരിപ്പാട് : പിക്കപ്പ് വാന്‍ നിയന്ത്രണം തെറ്റി മറിഞ്ഞ് രണ്ടു പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ ജില്ലയിലാണ് സംഭവം. ദേശീയപാതയില്‍ കരുവാറ്റ കന്നുകാലി പാലത്തിനു സമീപത്താണ് അപകടം നടന്നത്. നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു.
അപകടത്തില്‍ കന്യാകുമാരി സ്വദേശികളായ ജഗന്, ബല്‍റാം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കന്യാകുമാരിയില്‍ നിന്നും തൃശ്ശൂര്‍ ചാവക്കാടേക്ക് മത്സ്യബന്ധന വള്ളവുമായി പോയ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് സമീപത്തെ പോസ്റ്റില്‍ ഇടിച്ചു മറിയുകയായിരുന്നു.
അപകടത്തില്‍ പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടേയും നില ഗുരുതരമല്ല. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഹരിപ്പാട് പൊലീസും ഹൈവേ പൊലീസും എത്തി ഗതാഗതം നിയന്ത്രിച്ചു.