കോട്ടയം: പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ പിതാവ് മരിച്ച നിലയില്‍. കോട്ടയം കുറിച്ചിയിലാണ് സംഭവം. ആത്മഹത്യയെന്നാണ് പ്രഥമിക നിഗമനം. ഇന്നലെ രാത്രിയാണ് സംഭവം. കുട്ടി ആക്രമിക്കപ്പെട്ടത് അറിഞ്ഞതുമുതല്‍ പിതാവ് മനോവിഷമത്തിലായിരുന്നു എന്നാണ് വിവരം.
പെണ്‍കുട്ടിയെ പീഡിപ്പിച്ച 74 വയസ്സുകാരനായ പലചരക്ക് കടക്കാരന് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ചങ്ങനാശ്ശേരിയില്‍ പലചരക്ക് കട നടത്തിയിരുന്ന യോഗിദാസന്‍ ആണ് അറസ്റ്റിലായത്. പലചരക്ക് കടയില്‍ സാധനം വാങ്ങാനെത്തിയ കുട്ടിയെ ഇയാള്‍ കടയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു.
വിവരം പുറത്തുപറയാതിരിക്കാന്‍ പ്രതി കുട്ടിക്ക് മിഠായിയും നല്‍കിയിരുന്നു. കുട്ടിയുടെ സ്വഭാവത്തില്‍ വ്യത്യാസം തോന്നിയ മാതാപിതാക്കള്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ശനിയാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോട്ടയം മൊബൈല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തിരുന്നു.