കോട്ടയം: വിറകുപുരയില്‍ കോഴിമുട്ട എടുക്കുന്നതിനായി കയറിയ 48കാരന് പാമ്പ് കടിയേറ്റ് മരിച്ചു. മണ്ണയ്ക്കനാട് കുളത്തിനാല്‍ (പീടികയില്‍) സുകുമാരന്‍ നായര്‍ (ബിജു-48) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് സംഭവം. ആശുപത്രിയിലെത്തിക്കുമ്പോഴെക്കും മരണം സംഭവിച്ചിരുന്നു.
കോഴിമുട്ടയ്ക്കായി തടിക്കഷണങ്ങളുടെ ഇടയില്‍ തിരച്ചില്‍ നടത്തുന്നതിനിടെയാണ് ബിജുവിന് പാമ്പിന്റെ കടിയേറ്റത്. പാമ്പിനെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ആദ്യം ഗൗരവമായി എടുത്തില്ല. പിന്നീട് അസ്വസ്ഥത അനുഭവപ്പെട്ടു. ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പ് മരിച്ചു.
സംസ്കാരം നടത്തി. മണ്ണയ്ക്കനാട് പോസ്റ്റ് ഓഫീസിലെ പോസ്റ്റ്മാനാണ് ബിജു. ഭാര്യ: മീനച്ചില്‍ മറ്റപ്പിള്ളില്‍ കരോട്ട് ബീന. മകന്: അതുല്‍ കൃഷ്ണ. (വിദ്യാര്‍ഥി, എസ്കെവി എച്ച്എസ്എസ്, കുറിച്ചിത്താനം).