കണ്ണൂര്‍: ആകാശ് തില്ലങ്കേരി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ഇന്നലെ അര്‍ദ്ധരാത്രി കൂത്തുപറമ്പ് മെരുവമ്പായിയിലാണ് അപകടം ഉണ്ടായത്. കാറില്‍ ആകാശിനൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു. കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ സിമന്റ് കട്ടയിലിടിക്കുയായിരുന്നു.
പരിക്കേറ്റവരെ ഉടന്‍തന്നെ കൂത്തുപറമ്പിലെയും കണ്ണൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു ആകാശും സുഹൃത്തും. നീര്‍വേലിക്കടുത്ത് വെച്ചാണ് അപകടമുണ്ടായത്.