പാലക്കാട്; നടുറോഡില്‍ സ്കൂട്ടറില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പാലക്കാട് നഗരത്തില്‍ വെച്ചുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അമിതവേഗതയില്‍ വാഹനമോടിച്ചയാള്‍ മറ്റൊരു ഇരുചക്രവാഹന യാത്രികയെ ഇടിച്ചിട്ടശേഷം കടന്നു പോകുന്നതാണ് ദൃശ്യത്തിലുള്ളത്.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. നഗരത്തിലെ എസ്ബിഐ ജംഗ്ഷനില്‍ വെച്ചാണ് അപകടം സംഭവിച്ചത്. KL 49 A 5831 നമ്പറിലുള്ള വാഹന യാത്രികനാണ് അമിത വേഗതയില്‍ വന്ന് യാത്രികയെ ഇടിച്ചിട്ടശേഷം കടന്നു കളഞ്ഞത്.
ഇയാള്‍ക്ക് പിന്നാലെയുണ്ടായിരുന്ന കാര്‍ യാത്രികന്റെ ഡാഷ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. വീഡിയോയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.