ആലപ്പുഴ; ഓട്ടോ മറിഞ്ഞ് വനിതാ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. അരൂര്‍ ചന്തിരൂര്‍ വട്ടേഴത്ത് ഷീല (42) ആണ് മരിച്ചത്. തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് വെട്ടിച്ചപ്പോഴാണ് ഓട്ടോ മറിഞ്ഞത്. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ വൈകിട്ട് നാലു മണിക്ക് ചന്തിരൂര്‍ പഴയ പാലത്തിനു സമീപമായിരുന്നു അപകടമുണ്ടായത്. നായ കുറുകെ ചാടിപ്പോള് വണ്ടി വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയില്‍ നിന്നു തെറിച്ചുപോയ ഷീല തലയടിച്ചാണ് വീണത്.
ഗുരുതരമായി പരുക്കേറ്റ ഇവരെ ഉടന്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഭര്‍ത്താവ് തോമസ് മരിച്ചതിനെ തുടര്‍ന്ന് കുടുംബം പുലര്‍ത്താന്‍ വേണ്ടിയാണ് ഷീല ഓട്ടോ ഡ്രൈവറായത്. ചന്തിരൂര്‍ പാലം ഓട്ടോ സ്റ്റാന്‍ഡിലെ ഏക വനിതാ ഡ്രൈവറാണ്. ലെവിന്‍ തോമസ് ലെഹ്നാ തോമസ് എന്നിവര്‍ മക്കളാണ്.