അടൂര്‍: സഹപാഠികളായിരുന്ന യുവാവും യുവതിയും തൂങ്ങിമരിച്ച നിലയില്‍. ഇരുവരെയും സ്വന്തം വീടുകളിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജെബിന് (22), സോന മെറിന് മാത്യു എന്നിവരാണ് മരിച്ചത്. അതേസമയം , മരണത്തില്‍ ദുരൂഹതയില്ലെന്നു പൊലീസ് പറഞ്ഞു.
കുറുമ്പകര പാലവിള പുത്തന്‍ വീട്ടില്‍ യോഹന്നാന് വര്‍ഗീസിന്റെ മകന് ജെബിനെ ഇന്നലെ രാവിലെ 7.30 നാണ് കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുറുമ്പകര ചിറമുഖത്ത് ബിജോ ഭവനം ജോണ്‍ മാത്യുവിന്റെ മകള്‍ സോന മെറിന് മാത്യുവിനെ ഉച്ചയ്ക്ക് 12.20 ന് ആണ് കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്.
ഇവര്‍ നേരത്തേ ഒരുമിച്ച് പഠിച്ചവരാണ്. ജെബിന് ബെംഗളൂരുവിലും സോന അടൂരിലും ഉപരിപഠനത്തിന് ചേര്‍ന്നിരുന്നു. സംഭവത്തില്‍ ദുരൂഹതയില്ലെന്നു പൊലീസ് പറഞ്ഞു. ഇരുവരുടെയും മരണകാരണം വ്യക്തമല്ല.