കൊല്ലം: കനത്ത മഴയില്‍ ജലനിരപ്പുയര്‍ന്ന് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതോടെ ഒഴുകിയെത്തിയത് ഭീമന് മത്സ്യങ്ങള്‍. പരപ്പാര്‍ അണക്കെട്ട് തുറന്നതോടെയാണ് വെള്ളത്തിനൊപ്പം നിരവധി മത്സ്യങ്ങളും കല്ലടയാറ്റിയേക്ക് ഒഴികിയെത്തിയത്. മീന്‍ പിടിക്കാനായി പുഴയിലേക്ക് ചാടുന്ന യുവാക്കളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
തിരുവനന്തപുരം – ചെങ്കോട്ട സംസ്ഥാനാന്തര പാതയിലെ പാലത്തില്‍ നിന്നുമാണ് യുവാക്കള്‍ കല്ലടയാറ്റിലേക്കു ചാടുന്നത്. 20 കിലോഗ്രാം തൂക്കം വരെയുള്ള മത്സ്യത്തെ ഇവിടെനിന്നും കിട്ടിയിട്ടുണ്ട്. കിലോയ്ക്ക് 250 രൂപ നിരക്കിലാണ് വില്‍ക്കുന്നത്.
അതേസമയം, സാഹസികത നിറഞ്ഞ ഈ മീന്‍പിടുത്തത്തിനെതിരേ കേരള പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. ഡാം തുറന്നുവിടുമ്പോള്‍ ഒഴുകി വരുന്ന മീനുകളെ പിടിക്കാന്‍ പുഴയിലേക്ക് ചാടുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് അപകടമാണെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്കി.