തൃശ്ശൂര്‍: തൃശൂര്‍ ഡിസിസി സെക്രട്ടറിയും കോണ്‍ഗ്രസ്- ഒബിസി വിഭാഗം സംസ്ഥാന സെക്രട്ടറിയുമായ എന്‍എസ് സരസനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പത്തിയാറ് വയസ്സായിരുന്നു. വീടിനകത്തെ മുറിയിലാണ് ഇദ്ദേഹത്തെ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അതേസമയം, മരണകാരണം വ്യക്തമല്ല. സംഭവത്തില്‍ പുതുക്കാട് പൊലീസ് കേസെടുത്തു.
വെണ്ടോര്‍ ചുങ്കം നെടുംപറമ്പില്‍ പരേതനായ ശങ്കരന്റെയും കാര്‍ത്തുവിന്റെയും മകനാണ്. ഭാര്യ: സുനന്ദ. മക്കള്‍: ശ്രീക്കുട്ടി, ശരത്. മരുമക്കള്‍: വിപിന്‍, ശ്രീഷ.