കോട്ടയം: സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കുളത്തില്‍ കാല് വഴുതി വീണ് വിദ്യാര്‍ഥി മുങ്ങിമരിച്ചു. കോട്ടയം ജില്ലയിലാണ് സംഭവം. കറുകച്ചാല്‍ പത്തലമാക്കല്‍ ആറ്റുകുഴിയില്‍ ജയചന്ദ്രന്റെ മകന് അരവിന്ദ് ആണ് മരിച്ചത്. പത്തൊമ്പത് വയസ്സായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അപകടം നടന്നത്. കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. പ്ലാച്ചിക്കല്‍ ഭാഗത്ത് സ്വകാര്യവ്യക്തിയുടെ കുളത്തിലായിരുന്നു കൂട്ടുകാരുമൊത്ത് അരവിന്ദ് കുളിക്കാനെത്തിയത്. ഇതിനിടെ സുഹൃത്തുക്കളില്‍ ഒരാള്‍ ചെളിയില്‍ താഴ്ന്ന് പോയി.
സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അരവിന്ദ് കുളത്തില്‍ കാല് വഴുതി വീഴുകയായിരുന്നു. സംഭവം കണ്ട് മറ്റ് കൂട്ടുകാര്‍ നിലവിളിച്ചു. ശബ്ദം കേട്ട് സമീപവാസികള്‍ എത്തിയപ്പോഴേക്കും അരവിന്ദ് മരിച്ചിരുന്നു. അമ്മ: വിമല, സഹോദരി: അര്‍ച്ചന