കോട്ടയം: കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ വലിയ നാശനഷ്ടങ്ങളാണ് പലയിടത്തും സംഭവിച്ചത്. ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും നിരവധി പേരാണ് മരിച്ചത്. അതേസമയം, മുണ്ടക്കയത്ത് ഇരുനില വീട് ഒന്നാകെ പുഴയിലേക്ക് മറിഞ്ഞുവീഴുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
ഇന്ന് രാവിലെയോടെ മുണ്ടക്കയം കൂട്ടിക്കലിലുള്ള വീടാണ് മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയത്. അപകടസാധ്യത ഉണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് വീട്ടുകാരെ നേരത്തെ മാറ്റിയിരുന്നു. വീടിന് പിന്നില്‍ പുഴയൊഴുകിയിരുന്നു. കനത്ത മഴയെ തുടര്‍ന്ന് വെള്ളം കുത്തിയൊലിച്ചു വന്നതിനെ തുടര്‍ന്ന് വീടിന്റെ അടിഭാഗത്തെ മണ്ണൊലിച്ച് പോവുകയും വീട് പൂര്‍ണമായും ഒഴുകിപ്പോവുകയുമായിരുന്നു.
സംഭവത്തിന്റെ നടുക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. കേരളത്തില്‍ മഴയുടെ ശക്തി കുറഞ്ഞെങ്കിലും പലയിടത്തും മഴ തുടരുകയാണ്. ജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.