വെള്ളക്കെട്ടിലേക്ക് യാത്രക്കാരെയും കൊണ്ട് ബസ് ഓടിച്ചു കയറ്റിയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ എസ് ജയദീപിനെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ സംഭവങ്ങള്‍ വിശദീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജയദീപ്.
തനിക്ക് ലഭിച്ച സസ്പെന്ഷന് ആഘോഷമാക്കുകയാണ് എന്നാണ് ഡ്രൈവര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. വീട്ടുകാര്യങ്ങള്‍ നോക്കി ‘ടിഎസ് നം. 50 ല്‍ ഉം പോയി സുഖിച്ച് വിശ്രമിക്കട്ടെ എന്നാണ് സംഭവവുമായി ബന്ധപ്പെട്ട് വന്ന പത്രവാര്‍ത്ത പങ്കുവച്ച് ഡ്രൈവര്‍ വ്യക്തമാക്കുന്നത്.
മേലുദ്യോഗസ്ഥര്‍ക്ക് എതിരെയും ശകതമായ വിമര്‍ശനമാണ് ഡ്രൈവര്‍ ഉന്നയിക്കുന്നത്. ഒരു അവധി ചോദിച്ചാല്‍ തരാത്തവര്‍ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെയെന്ന് ജയദീപ് പറഞ്ഞു.ശക്തമായ മഴയെ തുടര്‍ന്ന് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കുമുന്നില്‍ രൂപപ്പെട്ട വെള്ളക്കെട്ടിലൂടെ യാത്രക്കാരുടെ ജീവന് ഭീഷണി ഉയര്‍ത്തി വാഹനമോടിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
‘സൂപ്പര്‍ ഹിറ്റായ വാര്‍ത്ത പത്രത്തിലും. ഒരു അവധി ചോദിച്ചാല്‍ തരാന്‍ വലിയ വാലായിരുന്നവന്‍ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ. അല്ലെങ്കില്‍ അവന് ഓടിക്കട്ടെ. അവനൊക്കെ റിട്ടയര്‍ ചെയ്തു കഴിയുമ്പോള്‍ അറ്റാക്ക് ഒന്നും വരാതെ ജീവിച്ചിരുന്നാല്‍ വല്ലോ സ്കൂള്‍ ബസോ, ഓട്ടോറിക്ഷയോ , ഓടിച്ച് അരി മേടിക്കേണ്ടതല്ലേ? ഒരു പ്രാക്ടീസാകട്ടെ. ഞാന്‍ വീട്ടുകാര്യങ്ങള്‍ നോക്കി ts no. 50 ല്‍ ഉം പോയി സുഖിച്ച് വിശ്രമിക്കട്ടെ.’