കോട്ടയം: കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഒരു കുഞ്ഞിന്റെ ഉള്‍പ്പെടെ അഞ്ചു മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്. ഇനി കണ്ടെത്താനുള്ളത് അഞ്ചുപേരെയാണ്. അതേസമയം രക്ഷാപ്രവര്‍ത്തിന് വെല്ലുവിളിയായി മഴ തുടരുകയാണ്.
ഭക്ഷണ വിതരണത്തിന് നാവികസേന രണ്ടുഹെലികോപ്ടര് അയച്ചു. മണിമല, റാന്നി, ആറന്മുള എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് ഒഴിയുന്നു. കോട്ടയം ജില്ലയില്‍ മഴ കുറഞ്ഞു. മീനച്ചില്‍, മണിമലയാറുകളില്‍ ജലനിരപ്പ് താഴുന്നു. അതിനിടെ, പമ്പയാറില്‍ ജലനിരപ്പ് ഉയരുന്നു.
അമ്പലപ്പുഴ-തിരുവല്ല റോഡില്‍ വെള്ളം കയറി. ചെങ്ങന്നൂരില്‍ മഴ തുടരുകയാണ്. വീടുകളില്‍ നിന്ന് വാഹനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റി. തലവടി, എടത്വ, വീയപുരം, നീരേറ്റുപുറം മേഖലകളിലാണ് വെള്ളം ഉയരുന്നത്. ചക്കുളത്ത്കാവ് ദേവീക്ഷേത്രത്തിലും വെള്ളം കയറി. പള്ളിപ്പാട്, അച്ചന്‍കോവില്‍ ആറിന്റെ തീരത്തെ നൂറിലധികം വീടുകളില്‍ വെള്ളം കയറി.