കണ്ണൂര്‍: കണ്ണൂരില്‍ ഒന്നരവയസ്സുകാരി ദുരൂഹസാഹചര്യത്തില്‍ പുഴയില്‍ വീണു മരിച്ച സംഭവം കൊലപാതകം. പാനൂര്‍ പാത്തിപ്പാലത്താണ് സംഭവം. തന്നെയും മകളെയും ഭര്‍ത്താവ് ഷിജു പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് കുട്ടിയുടെ അമ്മ സോന പറഞ്ഞു. ഇന്നലെ വൈകിട്ട് ആറോടെയാണ് സംഭവം.
തലശ്ശേരി കുടുംബകോടതി ജീവനക്കാരന് പത്തായക്കുന്ന് കുപ്പ്യാട്ട് കെ.പി.ഷിജുവിന്റെ ഭാര്യയും ഈസ്റ്റ് കതിരൂര്‍ എല്‍.പി. സ്കൂള്‍ അധ്യാപികയുമായ സോന (25) യും മകള്‍ ഒന്നരവയസ്സുകാരി അന്‍വിതയുമാണ് പുഴയില്‍ വീണത്. സോനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു.
നാട്ടുകാരും അഗ്നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് ഷിജുവിനൊപ്പമാണ് മൂന്നുപേരും ബൈക്കില്‍ പുഴയ്ക്ക് സമീപത്ത് എത്തിയതെന്ന് സംശയിക്കുന്നു. പുഴയുടെ സമീപത്തുനിന്ന് പൊലീസ് ബൈക്ക് കണ്ടെടുത്തിട്ടുണ്ട്.
സോനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവ് കെ പി ഷിജുവിനെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. അതേസമയം, ഷിജുവിനെ കണ്ടെത്തിയിട്ടില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ ഓഫായ നിലയിലാണ്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.